വിവാഹവാഗ്ദാനം
(കാർമ്മികനും ശുശ്രൂഷികളും വചനവേദിയിൽ വന്നുകഴിഞ്ഞ് വിവാഹനിശ്ചയം നടത്തുന്നവർ ബന്ധുമിത്രാദികളോടൊത്ത് വചനവേദിയുടെ സമീപം വന്നു നില്ക്കുന്നു. പുരുഷന്റെ ഇടതുവശത്താണ് സ്ത്രീ നില്ക്കേണ്ടത്. ഇരുവരുടെയും പിതൃസഹോദരന്മാരായ സാക്ഷികളും സമീപത്തുണ്ടാകണം.)
(വിജ്ഞാപനം) ദൈവാലയത്തിലെ വിവാഹനിശ്ചയം ഒരു യഹൂദ ആചാ രവും ബൈബിൾ പാരമ്പര്യവുമാണ്. മാർ യൗസേപ്പും പരിശുദ്ധ കന്യകാ മാതാവും വിവാഹിതരാകുന്നതിനു മുന്നോടിയായി വിവാഹനിശ്ചയം ചെയ്തിരുന്ന കാലത്താണല്ലോ ഗബ്രിയേൽ ദൈവദൂതൻ മാതാവിനെ മംഗളവാർത്ത അറിയിച്ചത്. സീറോമലബാർ സഭയും മറ്റ് പൗരസ്ത്യ സഭ കളും ഈ പാരമ്പര്യം അനുഷ്ഠിക്കുന്നു. ഇത് ഒരു ഉടമ്പടിയല്ലെങ്കിലും, വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവാവും യുവതിയും, സ്വമേധയാ തങ്ങൾ എടുത്ത തീരുമാനപ്രകാരം, വിവാഹിതരാകാനുള്ള സമ്മതം സഭയ്ക്കു മുമ്പാകെ ഇപ്പോൾ പ്രകടിപ്പിക്കുന്നു. ഈ യുവതീയുവാക്കളുടെ പിതൃസഹോദരന്മാർ ഇതിന് സാക്ഷികളാകും. ഇരുകൂട്ടരുടെയും കുടുംബ ങ്ങളെ പ്രതിനിധാനംചെയ്ത് വിശുദ്ധ ബലിപീഠത്തിനു മുമ്പാകെ ഹസ്തദാ നംചെയ്ത് പരസ്പര ധാരണയോടെ വിവാഹത്തിനായി ഒരുമിച്ച് പ്രവർ ത്തിക്കുമെന്ന് അവർ ഉറപ്പുനല്കും. അതിനാൽ ഇത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു പുതിയ ബന്ധത്തിന്റെ തുടക്കമാണ്.
ഈ തിരുക്കർമ്മത്തിനു സാക്ഷ്യം വഹിക്കാൻ നമ്മൾ ഇവിടെ ഒത്തുകൂ ടുമ്പോൾ, വിവാഹ ജീവിതത്തിലേക്ക് ഈ യുവാവിനെയും യുവതി യെയും ക്ഷണിച്ച ദൈവം അവരുടെയും കുടുംബങ്ങളുടെയും വാഗ്ദാനം പാലിക്കാൻ അവരെ സഹായിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ സഭാസ്ഥാപകനായ മാർ തോമ്മായെ ആദരിച്ചുകൊണ്ട്, നമ്മുടെ പരമ്പരാഗത പ്രാർത്ഥനാ ഗാനത്തോടെയാണ് നമുക്ക് ഈ ശുശ്രൂഷ ആരംഭിക്കാം.
മാര്‍ത്തോമ്മന്‍ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരണമേ ഇന്ന്.
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മൈ എഴുന്നള്‍ക വേണം.
കാരണമായവരെല്ലാരും കൂടീട്ട്
നന്മ വരുത്തിത്തരേണം.
ആലാഹാ നായനും അമ്പൻ മിശിഹായും
കൂടെ തുണയ്ക്കയിവര്‍ക്ക്.
————————
(കുർബാന ഉണ്ടെങ്കിൽ)
കാര്‍മ്മി: അന്നാപെസഹാത്തിരുനാളില്‍,
കര്‍ത്താവരുളിയ കല്പനപോല്‍
തിരുനാമത്തില്‍ ച്ചേര്‍ന്നീടാം,
ഒരുമയോടിബലിയര്‍പ്പിക്കാം.
സമുഹം: അനുരഞ്ജിതരായ് തീര്‍ന്നീടാം,
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീയാഗം,
തിരുമുമ്പാകെയണച്ചീടാം.
—————————-
മാലാഖമാരുടെ കീര്‍ത്തനം (ലൂക്കാ 2:14)
കാര്‍മ്മി: അത്യുന്നതമാം സ്വര്‍ല്ലോകത്തില്‍,
സര്‍വ്വേശനു സ്തുതിഗീതം.
സമൂഹം: ഭൂമിയിലെങ്ങും മർത്യനു ശാന്തി,
പ്രത്യാശയുമെന്നേക്കും.
(അല്ലെങ്കിൽ)
കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. (3)
സമൂഹം: ആമ്മേന്‍. (3)
കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എ ന്നേക്കും.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താൽ / സ്വർഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും / അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ / എന്ന് ഉദ്ഘോഷിക്കുന്നു.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാക ണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സു / സ്വര്‍ഗ്ഗ ത്തിലെപ്പോലെ ഭൂമിയിലുമാകണമെ.
ഞങ്ങള്‍ക്ക് ആവശ്യകമായ ആഹാരം / ഇന്നു ഞങ്ങള്‍ക്കു തരണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ / ഞങ്ങളുടെ കട ങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭന ത്തില്‍ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപിയില്‍നിന്നു ഞങ്ങളെ രക്ഷി ക്കണമേ. എന്തുകൊണ്ടെന്നാല്‍, രാജ്യവും ശക്തിയും മഹത്ത്വവും / എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ആദിയിൽ മനുഷ്യനെ പുരു ഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും, സ്നേഹകൂട്ടായ്മയ്ക്കും മനുഷ്യവംശ ത്തിന്റെ നിലനില്പിനുമായി അവരെ തമ്മിൽ യോജിപ്പിക്കുകയും ചെയ്ത അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. പൂർവപിതാവായ ഇസഹാക്കിനെയും അവന്റെ ജീവിതപങ്കാളിയാകാൻ തിരഞ്ഞെടുത്ത റബേക്കായെയും അനുഗ്രഹിച്ച കർത്താവേ, വിവാഹവാഗ്ദാനത്തിനായി തിരുമുമ്പിൽ അണഞ്ഞിരിക്കുന്ന അങ്ങയുടെ ദാസരായ (പേരുകൾ) സ്വതന്ത്രമന സ്സോടും, തികഞ്ഞ സന്തോഷത്തോടുംകൂടെ വിവാഹവാഗ്ദാനം നടത്തു വാൻ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
സങ്കീർത്തനം (34:8-14)
കാർമ്മി: കർത്താവ് നല്ലവനാണേന്ന് നിങ്ങൾ അനുഭവിച്ചറിയുവിൻ.
(കാനോനാ) ഇസഹാക്കിന് ഭാര്യയെ കണ്ടെത്താൻ വഴി ഒരുക്കിയ കർത്താവേ, വിവാഹവാഗ്ദാനത്തിന് അണഞ്ഞിരിക്കുന്ന ഈ ദാസരെ അനുഗ്രഹിക്കണമേ.
സമൂഹം: കർത്താവിൽ ആശ്രയിക്കുന്നവരെല്ലാം ഭാഗ്യവാന്മാരാകുന്നു.
കാർമ്മി: ധനികർ ദരിദ്രരാകാം, വിശന്നു വലയാം
കർത്താവിനെ തേടുന്നവർക്കോ
നന്മകൾക്കിന്നും കുറവുണ്ടാകയില്ല.
സമൂഹം: മക്കളേ, വന്നുകേൾക്കുവിൻ,
ദൈവഭയം നിങ്ങളെ ഞാൻ അഭ്യസിപ്പിക്കാം.
കാർമ്മി: ജീവിതം ഇഷ്ടപ്പെടുകയും
നല്ലദിനങ്ങൾക്കായി കാംക്ഷിക്കുകയുൻ ചെയ്യുന്നുവോ?
സമൂഹം: എങ്കിൽ തിന്മയിൽനിന്ന് നാവിനെയും
വ്യാജഭാഷണത്തിൽനിന്ന് അധരത്തെയും സൂക്ഷിച്ചുകൊള്ളുവിൻ.
കാർമ്മി: അകൃത്യത്തിൽ നിന്നകന്ന് നന്മചെയ്യുവിൻ
സമാധാനത്തിൽ അതിനെ പിന്തുടരുവിൻ.
സമൂഹം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ആദിമുതൽ എന്നേക്കും, ആമ്മേൻ.
കാർമ്മി: (കാനോനാ) ഇസഹാക്കിന് ഭാര്യയെ കണ്ടെത്താൻ വഴി ഒരുക്കിയ കർത്താവേ, വിവാഹവാഗ്ദാനത്തിന് അണഞ്ഞിരിക്കുന്ന ഈ ദാസരെ അനുഗ്രഹിക്കണമേ.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങു നല്കിയിട്ടുള്ളതും എന്നാല്‍ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയാത്തതു മായ / എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി / സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടിചൂടിനില്ക്കുന്ന സഭയില്‍ / ഞങ്ങള്‍ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങു സകലത്തിന്റെയും നാഥനും സൃഷ്ടാവുമാകുന്നു / പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
(മദുബഹയുടെ വിരിനീക്കുന്നു).
(ഉത്ഥാന ഗീതം)
(എല്ല്ലാവരും അള്‍ത്താരയിലേക്കു തിരിഞ്ഞ് ശിരസ്സു നമിക്കുന്നു)
സര്‍വ്വാധിപനാം കര്‍ത്താവേ,
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമൊടെ,
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മര്‍ത്യനു നിത്യമഹോന്നതമാ,
മുത്ഥാനം നീയരുളുന്നു
അക്ഷയമവനുടെ ആത്മാവി
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടു കൂടെ.
(കാര്‍മ്മികന്‍ ജനങ്ങള്‍ക്കുനേരെ തിരിഞ്ഞ്)
കാര്‍മ്മി: എന്റെ കര്‍ത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയര്‍പ്പിക്കുന്നവനും / ആത്മാക്കളെ രക്ഷിക്കുന്നവനും / ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങള്‍ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ കടപ്പെട്ടവരാകുന്നു / സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
ത്രൈശുദ്ധ കീര്‍ത്തനം
ശബ്ദമുയര്‍ത്തിപ്പാടിടുവിന്‍,
സര്‍വ്വരുമൊന്നായിപ്പാടിടുവിന്‍
എന്നെന്നും ജീവിക്കും,
സര്‍വ്വേശ്വരനെ വാഴ്ത്തിടുവിന്‍.
പരിപാവനനാം സർവേശാ,
പരിപാവനനാം ബലവാനേ
പരിപാവനനാം അമര്‍ത്യനേ,
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: വിശുദ്ധരില്‍ സംപ്രീതനായി വസിക്കുന്ന / പരിശുദ്ധനും സ്തുത്യര്‍ഹനും ബലവാനും അമര്‍ത്യനുമായ കര്‍ത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം / എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും / ഞങ്ങളോടു കരുണകാണിക്കുകയും ചെയ്യണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ / അങ്ങയുടെ ജീവദായ കവും ദൈവികവുമായ / കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും / ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ. അതു വഴി ആത്മശരീങ്ങള്‍ക്കുപകരിക്കുന്ന / സ്നേഹവും ശരണവും രക്ഷയും ഞങ്ങളില്‍ ഫലമണിയുന്നതിനും / നിരന്തരം ഞങ്ങള്‍ അങ്ങയെ സ്തുതി ക്കുന്നതിനും / അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേ ശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
വിശുദ്ധഗ്രന്ഥവായന
പഴയനിയമവായന: തോബിത്ത് 4:12-13
ലേഖനം: ഹെബ്രായർ 8:7-10
വായിക്കുന്ന ആള്‍: സഹോദരരേ, തോബിത്തിന്റെ പുസ്തകത്തിൽ നിന്നു ള്ള വായന.
/ സഹോദരരേ, ഹെബ്രായർക്ക് എഴുതപ്പെട്ട ലേഖനം.
(കാര്‍മ്മികനുനേരെ തിരിഞ്ഞ്) കർത്താവേ, ആശീര്‍വ്വദിക്കണമേ.
കാര്‍മ്മി: മിശിഹാ + അനുഗ്രഹിക്കട്ടെ.
(ജനങ്ങൾക്കു നേരെ തിരിഞ്ഞു വായിക്കുന്നു).
(വായന തീരുമ്പോൾ)
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.
ഹല്ലേലുയ്യാ ഗീതം
ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ ഹല്ലേലുയ്യാ.
നല്ലൊരാശയമെൻ മനതാരിൽ,
വന്നു നിറഞ്ഞു തുളുമ്പീടുന്നു.
രാജാവിൻ തിരുമുമ്പിൽ കീർത്തന,
മധുവായ് ഞാനതൊഴുക്കീടട്ടെ.
ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ.
താതനുമതുപോല്‍ സുതനും,
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ
ആദിമുതല്‍ക്കേയിന്നും നിത്യവു
മായി ഭവിച്ചീടട്ടെ ആമ്മേന്‍.
ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ ഹല്ലേലുയ്യാ.
ശുശ്രൂഷി: നമുക്കു ശ്രദ്ധാപൂർവ്വംനിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാർമ്മി: വിശുദ്ധ (മത്തായി / യോഹന്നാൻ) അറിയിച്ച നമ്മുടെ കർത്താ വീശോ മിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
(കാർമ്മികൻ സുവിശേഷം വായിക്കുന്നു. മത്തായി 1:18-25 / മത്താ യി 6:25-33 / യോഹന്നാൻ 15:9-12).
(വായന തീരുമ്പോൾ).
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.
പ്രസംഗം
കാറോസൂസ
ശുശ്രൂ: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഭക്തിയോടുംകൂടെ, വിവാ ഹവാഗ്ദാനത്തിനായി ഒരുങ്ങിനില്ക്കുന്ന ഈ ദാസരുടെമേൽ കരുണയു ണ്ടാകണമേ എന്ന് പ്രാർത്ഥിക്കാം.
സമൂഹം: കർത്താവേ, ഈ ദാസരുടെമേൽ കരുണയുണ്ടാകണമേ.
(ഓരോന്നിനും ആവർത്തിക്കുന്നു).
ശുശ്രൂ: വിവാഹവാഗ്ദാനം ചെയ്യുന്ന ഈ ദാസരെ ആശീർവദിക്കുകയും, ഇവർ ചെയ്യുന്ന വാഗ്ദാനമനുസരിച്ച് വിവാഹിതരാകാനുള്ള കൃപ ഇവർക്ക് നല്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ശുശ്രൂ: ക്രൈസ്തവവിശ്വാസത്തിലും ഹൃദയവിശുദ്ധിയിലും അധിഷ്ഠിതമായ വിവാഹജീവിതം നയിക്കുവാൻ ഇവരെ സജ്ജരാക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ശുശ്രൂ: ക്രിസ്തീയ കുടുംബജീവിതത്തിന്റെ കടമകൾ മനസ്സിലാക്കി വിവാ ഹത്തിലേക്ക് പ്രവേശിക്കുവാൻ ഈ ദാസരെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ശുശ്രൂ: വിവാഹമെന്ന കൂദാശ ദമ്പതികൾ തമ്മിലും ദൈവവുമായും നട ത്തുന്ന ഉടമ്പടിയും, മരണംവരെ നിലനില്ക്കുന്ന ബന്ധവുമാണെന്ന ബോധ്യത്തോടെ അത് സ്വീകരിക്കാൻ ഈ ദാസരെ ഒരുക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.
സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേക്കു ഞങ്ങൾ സമർ പ്പിക്കുന്നു.
കാര്‍മ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, വിവാഹവാഗ്ദാനം ചെയ്യുവാ നായി തിരുമുമ്പിൽ അണഞ്ഞിരിക്കുന്ന അങ്ങയുടെ ഈ ദാസരുടെമേൽ കരുണയുണ്ടാകണമേ. ഇവരുടെ വാഗ്ദാനം പൂർത്തിയാക്കാനും അങ്ങേക്ക് പ്രീതികരമായ ജീവിതം നയിക്കാനും വേണ്ട അനുഗ്രഹം ഇവർക്കു നല്കണമേ. ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയും സ്നേഹ ത്തിലും ഐക്യത്തിലും കാത്തുസംരക്ഷിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേൻ.
കാര്‍മ്മി: ശരിയായ അറിവോടും സ്വതന്ത്രമായ മനസ്സോടും പൂർണസമ്മത ത്തോടുംകൂടി മാത്രമേ വിവാഹനിശ്ചയത്തിലേർപ്പെടാൻ പാടുള്ളുവെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ. നിങ്ങളുടെ ഈ വിവാഹനിശ്ചയം പരസ്യമായി പ്രഖ്യാപിക്കാനുള്ള അവസരം തിരുസഭ നിങ്ങൾക്ക് നല്കുക യാണ്.
കാര്‍മ്മി: (വരനോട്) ….. (പേര്) മിശിഹായുടെ നിയമവും തിരുസ്സഭ യുടെ നടപടിയുമനുസരിച്ച് വിവാഹമെന്ന കൂദാശയിലൂടെ ….. (പേര്)നെ നിന്റെ ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്ന് നീ വാഗ്ദാനം ചെയ്യു ന്നുവോ?
വരന്‍: ഞാൻ വാഗ്ദാനം ചെയ്യുന്നു.
കാര്‍മ്മി: (വധുവിനോട്) — (പേര്) മിശിഹായുടെ നിയമവും തിരുസ്സഭ യുടെ നടപടിയുമനുസരിച്ച് വിവാഹമെന്ന കൂദാശയിലൂടെ ….. (പേര്)നെ നിന്റെ ഭർത്താവായി സ്വീകരിച്ചുകൊള്ളാമെന്ന് നീ വാഗ്ദാനം ചെയ്യു ന്നുവോ?
വധു: ഞാൻ വാഗ്ദാനം ചെയ്യുന്നു.
കാര്‍മ്മി: (സാക്ഷികളോട്) ഈ വിവാഹവാഗ്ദാനത്തിന് നിങ്ങൾ സാക്ഷികളാണല്ലോ?
സാക്ഷികൾ: ഞങ്ങൾ സാക്ഷികളാണ്.
വരൻ മോതിരം അണിയിക്കുന്നെങ്കിൽ
കാർമ്മി: കർത്താവേ, ഞങ്ങളുടെ ദൈവമേ, സ്നേഹത്തിലും വിശ്വസ്തത യിലും ദാമ്പത്യജീവിതം നയിക്കുന്നതിനുള്ള പരസ്പര വാഗ്ദാനത്തിന്റെ പ്രതീകമായി കൈമാറുന്ന ഈ മോതിരത്തെ അനുഗ്രഹിക്കണമേ. പിതാവിന്റെയും പുത്രന്റെയും (+) പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. (മോതിരത്തിൽ വിശുദ്ധജലം തളിക്കുന്നു.)
സമൂഹം: ആമേൻ.
(വരൻ വധുവിന്റെ വിരലിൽ മോതിരം അലങ്കരിക്കുന്നു.)
സാക്ഷികളായ കാരണവന്മാര്‍ വലതു കരങ്ങള്‍ പിടിക്കുമ്പോള്‍
കാര്‍മ്മി: ഉടമ്പടികള്‍ ചെയ്യുന്നവനും അവയെ വിശ്വസ്തതയോടെ പാലി ക്കുന്നവനും പാലിക്കാന്‍ സഹായിക്കുന്നവനുമായ കര്‍ത്താവേ, നിന്റെ ദാസര്‍ ചെയ്യുന്ന ഈ ഉടമ്പടിയെ നീ സ്ഥിരീകരിക്കണമെ. ഇപ്പോള്‍ ചെയ്ത വിവാഹവാഗ്ദാനം പൂര്‍ത്തിയാക്കുവാന്‍ നിന്റെ ദാസരായ ….. നെയും ……. യും (പേരുകള്‍) അവരുടെ കാരണവന്മാരായ ഇവരേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കണമെ. അവിടുത്തെ സ്നേഹവും പരിര ക്ഷണവും ഇവരുടെ മേലും ഈ സമൂഹത്തിന്റെ മേലും ഉണ്ടാകുമാറാകട്ടെ.
(വിശുദ്ധ ജലം തളിക്കുന്നു).
സമൂഹം: ആമ്മേന്‍.
(വിശുദ്ധ കുർബാനയുണ്ടെങ്കിൽ കാഴ്ചവെപ്പോടെ കുർബാന തുട രുന്നു).
സമാപനപ്രാർത്ഥനകൾ
കാര്‍മ്മി: സഭയെ നിർമലവധുവായി സ്വീകരിച്ച കർത്താവായ മിശി ഹായേ, വിവാഹവാഗ്ദാനം ചെയ്ത ഈ ദാസരുടെമേൽ അങ്ങയുടെ കാരു ണ്യത്തിന്റെ വലംകൈ നീട്ടണമേ. ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, തിരുക്കുടുംബത്തിന്റെ നാഥനായ മാർ യൗസേപ്പിന്റെയും, ഞങ്ങളുടെ പിതാവായ മാർ തോമാശ്ലീഹായുടെയും പ്രാർത്ഥന ഇവരുടെ വാഗ്ദാനത്തെ സഫലമാക്കട്ടെ. സകല വിശുദ്ധരു ടെയും, വിശിഷ്യാ ഞങ്ങളുടെ സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരു ടെയും മാദ്ധ്യസ്ഥം ഇവർക്ക് സംരക്ഷണവും സഹായവുമായിരിക്കട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
കാർമ്മി: ദൈവത്തിന്റെ പരിപാലനയിൽ നിങ്ങൾ ചെയ്ത ഈ വിവാഹ വാഗ്ദാനത്തെ അവിടുന്ന് തന്റെ വചനത്താൽ ശക്തിപ്പെടുത്തുകയും, സ്നേഹത്തിന്റെ കല്പനയാൽ സുസ്ഥിരമാക്കുകയും കരുണയാൽ പൂർത്തി യാക്കുകയും ചെയ്യട്ടെ. അബ്രാഹത്തെയും സാറായെയും, ഇസഹാക്കി നെയും റബേക്കായെയും, യാക്കോബിനെയും റാഹേലിനെയും സംയോ ജിപ്പിച്ച ദൈവം നിങ്ങളുടെ വാഗ്ദാനത്തെ വിശ്വാസത്തിലും സത്യ ത്തിലും സ്നേഹത്തിലും മനസ്സിന്റെ ഐക്യത്തിലും മുദ്രിതമാക്കട്ടെ. തീക്ഷ്ണ മായ പ്രാർത്ഥനയോടും ആത്മീയ ഒരുക്കത്തോടുംകൂടെ വിവാഹമെന്ന കൂദാശയ്ക്കായി അണയുവാൻ ദൈവം നിങ്ങളെ ശക്തിപ്പെടുത്തട്ടെ. നിങ്ങളെയും നിങ്ങളെ സ്നേഹത്തിൽ വളർത്തിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഈ തിരുക്കർമ്മത്തിൽ പങ്കെടുത്ത എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂഹം: ആമ്മേൻ.

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .