വിവാഹശേഷം ഭവനത്തിലെ പ്രാർത്ഥന

നേതാവ്: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി

സമൂഹം: ആമ്മേൻ

നേതാവ്: ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം

സമൂഹം: ആമ്മേൻ

നേതാവ്: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ …. (ഏല്ലാവരും തുടരുന്നു).

നേതാവ്: കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ ആശീർവദിച്ച് അനുഗ്രഹിക്കുകയും ചെയ്ത നല്ല ദൈവമേ ഞങ്ങൾ ഒന്നുചേർന്ന് അങ്ങയെ മഹത്വപ്പെടുത്തുന്നു. ഇന്ന് ഈ കുടുംബത്തിനു നല്കിയ എല്ലാ അനുഗ്രഹങ്ങളെയും നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു. ഒരു പുതിയ അംഗത്തെക്കൂടി നല്കി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിച്ചിരിക്കയാണല്ലോ. സ്വന്തം മകളായി ഞങ്ങളെല്ലാവരും ….. (പേര്) സ്വീകരിക്കുന്നു. ഇന്ന് ഇവർ ആരംഭിക്കുന്ന കുടുംബജീവിതം എന്നും ഐശ്വര്യപൂർണമായിത്തീരട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. അനുഗ്രഹദാതാവായ ദൈവമേ, ദൈവാലയത്തിലെ തിരുക്കർമങ്ങളും മറ്റെല്ലാ ചടങ്ങുകളും അനുഗ്രഹപ്രദമാക്കിയതിനു ഒരിക്കൽകൂടി ഞങ്ങൾ ഒന്നുചേന്ന് അങ്ങേയ്ക്കു നന്ദി പറയുന്നു. ആമ്മേ മാതാവേ, വിശുദ്ധ യൗസേപ്പു പിതാവേ, തിരുക്കുടുംബത്തിന്റെ മാതൃകയിൽ ഇവരുടെ കുടുംബവും ആയിത്തീരുവാൻ തിരുക്കുമാരനോടു പ്രാർഥിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേയ്ക്കും. ആമ്മേൻ.

നേതാവ്: നന്മനിറഞ്ഞ മറിയമേ സ്വസ്തി …

(എല്ലാവരും ചേർന്ന്)

നന്ദിയേകിടാം നന്ദിയേകിടാം
നല്ലവനാം ദൈവത്തിനു നന്ദിയേകിടാം
സ്തുതികളേകിടാം സ്തുതികളേകിടാം
നല്ലവനാം ദൈവത്തിനു സ്തുതികളേകിടാം
സ്തോത്രമേകിടാം സ്തോത്രമേകിടാം
നല്ലവനാം ദൈവത്തിനു സ്തോത്രമേകിടാം.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .