മൈലാഞ്ചിയിടീൽ

1. പ്രാരംഭ പ്രാർത്ഥന ചൊല്ലുന്നു.

2. വെള്ള വിരിച്ച പീഠം ജ്യേഷ്ഠസഹോദരി സജ്ജമാക്കുന്നു. കത്തിച്ച കോലുവിളക്ക് (നിലവിളക്കല്ല) വയ്ക്കുന്നു.

3. വസ്ത്രാഭരണ വിഭൂഷിതയായ വധുവിനെ ജ്യേഷ്ഠസഹോദരി പീഠത്തിൽ കിഴക്കിനഭിമുഖമായി ഇരുത്തുന്നു.

4. ജ്യേഷ്ഠസഹോദരി മൈലാഞ്ചി അരച്ചത് മണവാട്ടിയുടെ സമീപത്തു കൊണ്ടുവന്നു വയ്ക്കുന്നു.

5. “മാർത്തോമ്മാൻ” എന്ന ഗാനം ആലപിക്കുന്നു.

6. “മൈലാഞ്ചിപ്പാട്ട്’ ആരംഭിക്കുമ്പോൾ വെല്യമ്മ മണവാട്ടിയുടെ ഉള്ളംകയ്യിൽ മൈലാഞ്ചി പുരട്ടി രണ്ടു കയ്യും കൂട്ടി പിടിപ്പിക്കുന്നു. “അന്നന്നു കന്നിമാർ മംഗല്യംവാഴുവാൻ” എന്ന ഗാനമാകുമ്പോൾ കൈകാൽ, നഖങ്ങൾ തുടങ്ങിയ സ്ഥാനങ്ങളിൽ മൈലാഞ്ചി പുരട്ടുന്നു. തുടർന്ന് “മാർ യോഹന്നാന്റെ”യോ പള്ളികളുടെയോ ചിന്തുകൾ (ഗാനങ്ങൾ) ആലപിക്കാം.

7. സഹോദരി “ഇഛപ്പാടും’ (വെൺപാൽച്ചോറും ശർക്കരയും) കിണ്ടിയും കോളാമ്പിയും കൊണ്ടുവരുന്നു.

8. മണവാട്ടിയുടെ പിതൃസഹോദരന്മാരിൽ മുതിർന്നയാളോ, അയാൾ ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ രണ്ടാമുണ്ടെടുത്തു അറ്റം രണ്ടും മുകളിലേക്കു വരത്തക്കവിധം കത്രികപ്പൂട്ടിട്ട് തലയിൽ കെട്ടിയശേഷം “ഇഛപ്പാടു കൊടുക്കട്ടേ?” എന്നു മൂന്നു പ്രാവശ്യം സഭാനുവാദം വാങ്ങുന്നു.

9. ഇഛപ്പാടു നല്കുന്നതിനൊരുക്കമായി മണവാട്ടിയെ കിണ്ടിയിൽനിന്നു വെള്ളം നല്കി വായ് കഴുകിച്ച് കൊളാമ്പിയിൽ തുപ്പിക്കുന്നു. തുടർന്നു കരങ്ങൾ കഴുകിയശേഷം വെൺപാൽച്ചോറിൽ ശർക്കര കൂട്ടിത്തിരുമ്മി ഇടതുകരം കൈമുട്ടിൽ താങ്ങിപ്പിടിച്ചുകൊണ്ട് മൂന്നു പ്രാവശ്യം ഇഛപ്പാടു കൊടുക്കുന്നു. നിർബന്ധമെങ്കിൽ പിതൃസഹോദരരിൽ രണ്ടു പേർക്കുകൂടി നല്കാം. അവർ അനുവാദം വാങ്ങേണ്ടതില്ല.

10. മണവാട്ടിയെ വീണ്ടും വായ് കഴുകിച്ചശേഷം സഹോദരി മണവാട്ടിയെ വീട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു.

Share This

The Knanaya Global Foundation NFP, a non-profit organization registered in IL, USA that also undertakes many other projects on worldwide Knanaya Community hosts Knanayology.