വിവാഹത്തിന്റെ സമാപനാശീർവാദഗാനം

കാർമ്മി: അനന്തമാകും സ്നേഹത്താൽ
മനുജനെ സൃഷ്ടിച്ചഖിലേശൻ
ജീവിത സഖിയെ നല്കുന്നു
അവനെ വാഴ്ത്തി വണങ്ങീടാം

അബ്രാമിനെയും സാറയെയും
അവരുടെ സന്താനങ്ങളെയും
പരിപാലിച്ചൊരു കർത്താവേ
ഇവരെ കാത്തു നടത്തണമേ.

സമൂഹം: ആമ്മേൻ

കാർമ്മി: ഇവരുടെ ജീവിതമെന്നന്നും
ഐശ്വര്യപൂരിതമാക്കണമേ
ഇവരുടെയാശ പ്രതീക്ഷകളും
സഫലീകൃതമായ്ത്തീരണമേ.

സ്നേഹവും ശാന്തിയും പുലർന്നിടുവാൻ
ദൈവമേ ഇവരിൽ കനിയണമേ
സഹായമേകും സ്നേഹിതരേ
നല്കണമേ നിൻ കൃപയാലേ.

സമൂഹം: ആമ്മേൻ

കാർമ്മി: ഇന്നീ ബലിനിൻ സന്നിധിയിൽ
അർപ്പിച്ചവരാമഖിലർക്കും
നവദമ്പതിമാരിരുവർക്കും
ദൈവം വരനിര ചൊരിയട്ടെ.

കുരിശടയാളം വഴിയായ് നാം
സംരക്ഷിതരായ് തീരട്ടെ
മുദ്രിതരായി ഭവിക്കട്ടെ
ഇപ്പോഴും + എപ്പോഴും എന്നേക്കും

സമൂഹം: ആമ്മേൻ

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .