കരുണയുടെ ജപമാല

1 സ്വര്‍ഗ്ഗ …
1 നന്മ നിറഞ്ഞ …
1 വിശ്വാസപ്രമാണം

ഓരോ ദശകത്തിനും മുമ്പ്:
നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ചെറിയ കൊന്ത മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

(അഞ്ചു ദശകങ്ങളും കഴിഞ്ഞ്)
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

(പകരം ഗാനം)

(ചെറിയ കൊന്ത മണികളില്‍)
ഈശായുടെ അതിദാരുണമാം
പീഡാസഹനങ്ങളെ ഓർത്തെന്നും
പിതാവേ ഞങ്ങളുടേമേൽ, ലോകം മുഴുവന്റെമേൽ
കരുണയുണ്ടാകേണമേ. (10 പ്രാവശ്യം)

(ഓരോ ദശകവും കഴിഞ്ഞ്)
നിത്യപിതാവേ, ഞങ്ങളുടെയും പാരിന്റെയും പാപങ്ങൾ
പരിഹാരം ചെയ്തിടുവാനായ് അണയുന്നു നിൻ പ്രിയമക്കൾ
നിൻ പ്രിയ സുതനും ഞങ്ങളുടെ രക്ഷകനാകും ഈശാതൻ
തിരുമേനിയും ആത്മാവും ദൈവത്വവും അർപ്പിക്കുന്നു.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .