വിവാഹം ഉറപ്പിക്കൽ (ഒത്തു കല്യാണം)

1.  ഒത്തുകല്യാണം (വിവാഹനിശ്ചയം) യഹൂദപാരമ്പര്യവും (ലൂക്കാ 1:27) പൗരസ്ത്യ സഭാനിയമപ്രകാരം നിർബന്ധവുമാണ്‌.

2. വിവാഹവാഗ്ദാനത്തിനു ദൈവാലയത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് വരന്റെയും വധുവിന്റെയും ഭവനത്തിൽ പ്രാർത്ഥന നടത്തണം.

3. വധൂവരന്മാരുടെ പിതൃസഹോദരർ (ഇല്ലെങ്കിൽ പിതൃവഴിയിലെ ഏറ്റവും അടുത്തയാൾകാർ) തമ്മിലാണ് കൈ പിടിക്കേണ്ടത്.

4. ഒത്തുകല്യാണത്തിന്റെ സദ്യ തുടങ്ങുന്നതിനു മുമ്പായി വധുവിന്റെ അമ്മാവൻ വരന്റെ അമ്മാവനു കൈ കഴുകുവാൻ കിണ്ടിയിൽ വെള്ളം നല്കണം.

5. ക്നാനായ യാക്കോബായ വിവാഹങ്ങൾക്ക് മണവാട്ടിയുടെ അമ്മാച്ചന്മാർ മണവാളന്റെ അമ്മാച്ചന്മാർക്ക് കോഴിത്തുട കൊടുക്കുന്ന പതിവുണ്ട്.

6. സദ്യയ്ക്കുശേഷം വധുവിനു പിതൃസ്വത്തിൽ ഒരു പങ്കു നല്കുന്ന പതിവ് വധുവിന്റെ വീട്ടിൽ നടത്താറുണ്ട്. കോലുവിളക്കു കത്തിച്ചുവച്ച് വിരിച്ചിട്ട പായയിൽ വധൂവരന്മാരുടെ പിതൃസഹോദരർ നിൽക്കുന്നു. പ്രാർത്ഥനയെത്തുടർന്ന് പരസ്പരം കരങ്ങൾ ഗ്രഹിച്ച് പാരിതോഷികം കൈമാറുന്നു. പരസ്പരം ആശ്ലേഷിച്ചു തഴുകുന്നതും നല്ലതാണ്.

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .