വിവാഹം

(മലയാളം കുർബാനയും ഇംഗ്ലീഷിൽ വിവാഹാശീർവാദവും)

(ഒരുക്കങ്ങൾ: സുവിശേഷഗ്രന്ഥം, നിലവിളക്ക്, തീപ്പെട്ടി, പനിനീർ, താലി, മന്ത്രകോടി, മോതിരം, ജപമാല)

പ്രാരംഭ ഗീതം

മാലാഖമാർ പാടുന്ന സമയം
സ്വർഗം തുറക്കുന്ന സമയം
ഏദേൻ കുടുംബത്തിൽ കർത്താവാം ദൈവം
അനുഗ്രഹം ചൊരിയുന്ന സമയം.

ഇസ്രായേലെൻ പ്രിയജനമായി
ആദിയിൽ ഉടമ്പടി ചെയ്തു ഞാൻ
ജീവിതകാലം കൃപയോടെ വാഴാൻ
വിശ്വസ്തമാം ബലിയാകാം.
മാലാഖമാർ ….

തിരുസഭയിൽ നവഗേഹമായി
ക്രിസ്തുവിൽ ഉടമ്പടി ചെയ്തിടുവാൻ
ദാമ്പത്യവല്ലരി പൂവണിയാൻ
സ്നേഹത്തിൻ കൂദാശയാകാം.
മാലാഖമാർ ….

(പകരം)

ആദിയിലഖിലേശൻ, നരനേ സൃഷ്ടിച്ചു;
അവനൊരു സഖിയുണ്ടായ്; അവനൊരു തുണയുണ്ടായ്.
ആദിയിലഖിലേശൻ …

വാനവർ സാക്ഷികളാം, പാവന മംഗല്യം
ആദേൻ വനികയിലേ, ആദിമ ദമ്പതിമാർ
ആദിയിലഖിലേശൻ …

ഇരുമെയ്യല്ലവരീ, ധരമേലൊരുനാളും
ഏകശരീരം പോൽ, വാഴണെമന്നാളും.
ആദിയിലഖിലേശൻ …

(ദിവ്യബലി ഉണ്ടെങ്കിൽ)
സ്നേഹത്തിന്റെ കല്പന (യോഹ. 13:34-35)

കാര്‍മ്മി: അന്നാപെസഹാത്തിരുനാളില്‍
കര്‍ത്താവരുളിയ കല്പനപോല്‍
തിരുനാമത്തില്‍ ച്ചേര്‍ന്നീടാം
ഒരുമയോടി ബലിയര്‍പ്പിക്കാം.

സമുഹം: അനുരഞ്ജിതരായ് തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം.

കാര്‍മ്മി: അത്യുന്നതമാം സ്വര്‍ല്ലോകത്തില്‍
സര്‍വ്വേശനു സ്തുതിഗീതം.

സമൂഹം: ഭൂമിയിലെങ്ങും മർത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, വിവാഹത്താൽ ബന്ധിതരായി ഹൃദയൈക്യത്തിൽ ജീവിക്കുവാൻ ഈ ദാസരെ അങ്ങു വിളിച്ചുവല്ലോ. സ്വർഗ്ഗിയവരങ്ങളാൽ ഈ വധൂവരന്മാരെ സമ്പന്നരാക്കുകയും അങ്ങയുടെ കല്പനകൾ പാലിച്ച്‌ മാതൃകാപരമായി ജീവിക്കുന്ന കുടുംബത്തിനു രൂപം നല്കുവാൻ ഇവരെ സഹായിക്കുകയും ചെയ്യണമേ. അങ്ങയുടെ മഹത്വത്തിനും മനുഷ്യകുലത്തിന്റെ നന്മയ്ക്കും വേണ്ടി ഈ കൂദാശ യോഗ്യതയോടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ.

സങ്കീർത്തനം 45, 128

കാർമ്മി: എന്റെ പുത്രീ, ശ്രദ്ധിച്ചുകേൾക്കുക.
നിന്റെ ജനത്തെയും പിതൃഗൃഹത്തെയും നീ മറന്നുകളയുക.
(കാനോനാ)
ഞങ്ങളുടെ രക്ഷകന്റെ മണവാട്ടിയായ സഭയെ, നീ സന്തോഷിക്കുക.
നിത്യനായ ദൈവം തന്റെ സ്നേഹംമൂലം
നിന്നെ തന്റെ മണവാട്ടിയായി തിരഞ്ഞെടുത്തു.

സമൂ: രാജപുത്രിയുടെ അഴകെല്ലാം ആന്തരികമാകുന്നു.
അവളുടെ മേലങ്കി പൊന്നുപൊതിഞ്ഞതാകുന്നു.

കാർമ്മി: വിലയേറിയ കാഴ്ചകളുമായി
രാജാവിനെ അവൾ സന്ദർശിക്കും.
തോഴികളായ കന്യകമാർ അവളെ അനുഗമിക്കും.

സമൂ: അവർ ഉല്ലാസഭരിതരായി
രാജകൊട്ടാരത്തിൽ പ്രവേശിക്കും.
എല്ലാ തലമുറകളും അവിടുത്തെ നാമം അനുസ്മരിക്കും.

കാർമ്മി: നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ
വിളഞ്ഞുകിടക്കുന്ന മുന്തിരിവള്ളിയാകും.
നിന്റെ മക്കൾ മേശക്കു ചുറ്റും
സൈത്തു മുളകൾപോലേയുമായിരിക്കും.

സമൂ: കർത്താവിനെ ഭയപ്പെടുന്നവരെല്ലാം
ഇപ്രകാരം അനുഗൃഹീതരാകും.
ജീവിതത്തിന്റെ ഓരോ ദിവസവും
കർത്താവ്‌ സെഹിയോനിൽനിന്ന്‌
നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി

സമൂ: ആദിമുതൽ എന്നേക്കും ആമ്മേൻ.

കാർമ്മി: (കാനോനാ)
ഞങ്ങളുടെ രക്ഷകന്റെ മണവാട്ടിയായ സഭയെ, നീ സന്തോഷിക്കുക.
നിത്യനായ ദൈവം തന്റെ സ്നേഹം മൂലം
നിന്നെ തന്റെ മണവാട്ടിയായി തിരഞ്ഞെടുത്തു.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങു നല്കിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്കു കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ്‌ മുടിചൂടിനില്ക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങു സകലത്തിന്റെയും നാഥനും സൃഷ്ടാവുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേൻ.

(താഴെവരുന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് കാർമ്മികൻ നിലവിളക്കോ തിരിയോ കത്തിക്കുന്നു).

കാർമ്മി: ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവർ അന്ധകാരത്തിൽ നടക്കുന്നില്ല എന്നരുളിച്ചെയ്ത മിശിഹാ നമുക്കു മാർഗദീപമായരിക്കട്ടെ.

(മദുബഹയുടെ വിരിനീക്കുന്നു എല്ലാവരും അള്‍ത്താരയിലേക്കു തിരിഞ്ഞ് ശിരസ്സു നമിക്കുന്നു)

ഗാനം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

(കാര്‍മ്മികന്‍ ജനങ്ങള്‍ക്കുനേരെ തിരിഞ്ഞ്)

കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാണ് സകലത്തെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേൻ

ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

READING FROM THE OLD TESTAMENT
(Lector stands at the reading stand at the left side of the celebrant)

SER: Brothers and sisters, please be seated and listen attentively.

Lector: A reading from the book of ….

(Bows to the celebrant for blessing)

Lector: Bless me, my Lord.

CEL: May God + bless you.

(The reader reads facing the congregation).

(Options are Genesis 1:26-28 / 2:18-24 /  Isaiah 61:10-11 / Proverbs 31:10-31 / Sirach 26:1-4,13-17)

(At the end of the reading).

ALL: Praise be to the Lord, our God.

ശുശ്രൂഷി: പ്രകീര്‍ത്തനം ആലപിക്കുവാനായി നിങ്ങള്‍ എഴുന്നേല്ക്കുവിന്‍.

കാര്‍മ്മി: അംബരമനവരതം, ദൈവ മഹത്വത്തെ,
വാഴ്ത്തിപ്പാടുന്നു.

ദിവ്യാത്മാവിന്‍ ഗീതികളാല്‍,
ഹല്ലേലുയ്യാ ഗീതികളാല്‍
കര്‍ത്താവിന്‍ തിരുനാമത്തിന്‍
നിര്‍മ്മലമാകുമനുസ്മരണം,
കൊണ്ടാടാം, ഇന്നീ വേദികയില്‍.

ശുശ്രൂ: തൻ മഹിമാവല്ലോ,
വാനവിതാനങ്ങൾ,
ഉദ്ഘോഷിക്കുന്നു.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ …

കാര്‍മ്മി: നിത്യപിതാവിനും, സുതനും റൂഹായ്ക്കും,
സ്തുതിയുണ്ടാകട്ടെ.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ …

ശുശ്രൂ: ആദിയിലെപ്പോലെ ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ …

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ലേഖനം

ശുശ്രൂഷി: സഹോദരരേ …. ശ്ലീഹാ …. എഴുതിയ ലേഖനം.

(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു )
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി:മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ.

(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
Ephesus 5:20-33 / 1 Peter 3:1-7

(വായനക്ക് ശേഷം)
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

(If in English)

Lector: Brothers and sisters, a reading from the first letter of …..
(Bowing to the celebrant) Bless me, my Lord.

CEL: May Christ + bless you.

(All sit. A server stands near the reader with a lit candle).
Ephesus 5:20-33 / 1 Peter 3:1-7

(At the end of the reading)
ALL: Praise be to Christ, our Lord.

ഹല്ലേലൂയ്യാ ഗീതം

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു.

രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ.

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിന്നും സ്തുതിയുയരട്ടെ.

ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷ വായന

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മികൻ: വിശുദ്ധ … അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.
John 2:1-11 / Mark 10:2-9

(വായനക്ക് ശേഷം )
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

IF GOSPEL IS IN ENGLISH

SER: (At the end of the pre-gospel hymn) Let us stand and listen attentively to the Holy Gospel.
Two servers hold lit candles on both sides.

CEL: Peace (+) be with you. (+ Blesses using the Bible).

ALL: With you and with your spirit.

CEL: The Holy Gospel of our Lord Jesus Christ, proclaimed by St. ….

ALL: Glory to You Christ, Our Lord.
John 2:1-11 / Mark 10:2-9

(At the end of the reading)
ALL: Glory to You Christ, our Lord.

Please be seated

Homily

KAROZUTHA

(Bread and wine may be prepared at this time).

SER: Let us all stand in reverence and exultation, to pray for … and …, to be united in holy matrimony, by saying: “Lord, have mercy on them.”

ALL: Lord, have mercy on them.

SER: O heavenly Bridegroom, who offered His life for His bride, the Church, bless … and …, to live a life of sacrifices in mutual love and unity, we pray.

ALL: Lord, have mercy on them.

SER: O Christ, who invites all to the spiritual banquet of the word of God, bless … and …, to be partakers of the heavenly Banquet, having lived an exemplary family life according to Your precepts, we pray.

ALL: Lord, have mercy on them.

SER: O Christ, giver and preserver of life, we remember all those who have gone before us in this life: our deceased grandparents, relatives, and friends. We pray for their intercession and the grace for this couple to live a joy-filled life.

ALL: Lord, have mercy on them.

SER: O Christ, who taught the indissolubility of marriage, bless … and …, to live a happy married life of chastity and fidelity, we pray.

ALL: Lord, have mercy on them.

SER: O Christ, who favored the bride and the groom in the marriage feast at Cana with Your presence, bless … and …, to live a life of prayer, trusting in Your help and relishing Your graceful presence, we pray.

ALL: Lord, have mercy on them.

SER: For the unity of love, which is the bond of perfection, obtained through the fullness of the Holy Spirit, we beseech you.

ALL: Lord, have mercy on them.

SER: Let us commend one another and ourselves to the Father, the Son, and the Holy Spirit.

ALL: Lord, Our God, we commend ourselves to You.

CEL: Lord God, bless … and … to lead with success the married life they begin in joy and hope. Fill them with Your peace and make them worthy to obtain the everlasting crown You have promised your servants. Be gracious to the parents and the dear ones who raised this couple in Your love, and bless all who participate in this sacred ceremony. Father, Son and Holy Spirit, Lord of all, forever.

ALL: Amen.

SER: Dear brothers and sisters, … and … are going to be united in the sacrament of holy matrimony. The celebrant prays for himself that he may administer this sacrament worthily. In reverence and attentiveness, let us now pray in silence.

CEL: O God, who, in the beginning, blessed man with a life partner, we praise Your eternal providence. Strengthen me, Your servant, to administer worthily this sacrament that binds this bride and groom in love. Shower upon me Your abundant graces. Father, Son and Holy Spirit, Lord of all, forever.

ALL: Amen.

(താഴെവരുന്ന ഗീതം ആലപിക്കാം)

ആഹ്ലാദാരവത്തോടെ കർത്താവിനെ സ്തുതിക്കുവിൻ
ആനന്ദിക്കുക പ്രിയപുത്രീ
ആത്മവിഭൂഷിത മണവാട്ടീ
നിന്നെയിതാ തിരുമണവാളൻ
മണവറയിങ്കൽ നയിച്ചല്ലോ.

തൻ‌തിരുരക്തശരീരങ്ങൾ
സ്ത്രീധനമായി നിനക്കേകി
നിന്നെ ലഭിക്കാൻ സ്വയമേവം
കുരിശിൽ പാവന ബലിയായി.

ആത്മവിശുദ്ധി പകർന്നീടാൻ
നിന്നിൽ തൻകൃപ വർഷിക്കും
നിൻ പ്രിയസുതരെ വളർത്താനായ്
ഹൃദയാനന്ദം നല്കുമവൻ.

ആഹ്ലാദിക്കാം സോദരരേ
നവനമ്പതിമാരൊപ്പം നാം
ഉച്ചസ്വരത്തിൽ വാഴ്ത്തീടാം
മിശിഹാനാഥനു സ്തുതിഗീതം.

അവൻ നിന്റെ നാഥനാണ് അവനെ വണങ്ങുക.
ആനന്ദിക്കുക പ്രിയ പുത്രീ …

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിമുതൽ എന്നേക്കും ആമ്മേൻ.
ആനന്ദിക്കുക പ്രിയ പുത്രീ …

(Congregation please be seated)

The Nuptial Covenant
[Witnesses, please come forward ]

CEL: … (Groom), in compliance with the Law of Christ and in accord with the teachings of the Church, with free will and full consent, do you take …, as your wife?

Groom: Yes, I do.

CEL: … (Bride), in compliance with the Law of Christ / and in accord with the teachings of the Church, / with free will and full consent, do you take …, as your husband?

Bride: Yes, I do.

CEL: (To the witnesses) Are you witnesses to this?

Witnesses: Yes, we are.

CEL: (To the couple) As a symbol of this nuptial covenant, you may now join your right hands.

CEL: May the God of Abraham, Isaac and Jacob be with you. May our Lord, Jesus Christ, bind you in holy matrimony to a family life of love and oneness of minds. In the name of the Father, and of the Son (+) (blesses the couple and sprinkles holy water on the hands joined) and of the Holy Spirit, forever.

ALL: Amen.

Blessing the Thali
CEL: O Lord, You, by Your death on the cross, have earned the Church as Your bride, bless + this thali that unites the bride and the groom in mutual trust and love. May this thali, the very symbol of unity. bind them to indivisible love and fullness of fidelity. May the cross, embossed on it, give them strength to bear cheerfully the sorrows of life, and to lead a life pleasing to You. May this also be a symbol of their fidelity (sprinkles holy water upon the thali).

ALL: Amen.

Blessing the Rings
CEL: O Lord God, bless these rings the bride and the groom exchange as symbol of their mutual love and fidelity. In the name of the Father and of the Son+ and of the Holy Spirit (sprinkles holy water upon the rings).

ALL: Amen.

Blessing the Manthrakodi
CEL: O, merciful Lord, who adorns the human soul with the enduring mantle of grace, bless + this manthrakodi. Help this bride and groom put You on through their mutual love and self-giving. O Lord, who clothed the holy Church, Your bride, in the mantle of glory, make this couple worthy to put on the robe of glory in heaven after a life of sanctity on earth (sprinkles holy water on the Manthrakodi).

ALL: Amen.

(The celebrant hands in the thali to the groom who ties it around the bride’s neck. The bride and groom exchange rings on each other’s fingers. The celebrant gives the manthrakodi to the groom who spreads it on the bride’s head. The celebrant gives rosaries to the bride and the groom. During this time, the choir sings the following hymn).

ഗാനം

പുതിയ കുടുംബത്തിൻ, കതിരുകളുയരുന്നു.
തിരുസഭ വിജയത്തിൽ, തൊടുകുറിയണിയുന്നു.
പുതിയ കുടുംബ …

അവനിയിലുന്നതമാം, അംബര വീധികളും
ഏദേൻ വനികയിലെ, ആദിമ ദമ്പതിമാർ
പുതിയ കുടുംബ …

നവദമ്പതിമാരേ, ഭാവുകമരുളുന്നു
മഞ്ജുളവാണികളാൽ, മംഗളമണിയുന്നു.
പുതിയ കുടുംബ …

പകരം

മംഗല്യ സൗഭാഗ്യമേകാൻ
മണ്ണിനെ വിണ്ണോടു ചേർക്കാൻ
കല്യാണരൂപനാകും യേശുനാഥൻ
കരുണാവർഷം പൊഴിയുന്നു.

യൗസേപ്പിതാവും കന്യാംബികയും
ഓമത്സുതനാമീശോയും
കുടുംബമാം യാഗവേദിയിൽ
ആത്മാർപ്പണം ചെയ്തതുപോൽ
അർപ്പണം ചെയ്യാൻ കുടുംബമാകാൻ
ഭാവുകം നേരുന്നിതാ.

സദ്ഗുണവതിയാം സാറായുമൊപ്പം
സൗഭാഗ്യവാനാം തോബിയാസും
പാവനമാം സ്നേഹവേദിയിൽ
തങ്ങളിൽ ഒന്നായ് തീർന്നതുപോൽ
തുണയായ് ഇണയായ് സാക്ഷികളാകാൻ
ഭാവുകം നേരുന്നിതാ.

The Matrimonial Pledge
The bride and groom place their right hands on the Gospel, and as the celebrant prompts the pledge, the couple repeats the words after him.

Groom & Bride: We pledge, by the holy Gospel, to live in love and fidelity, and with oneness of mind, in joy and sorrow, in wealth and want, in health and sickness, from this day, till the hour of our death. May the almighty God, help us to live, in accord with this promise.

SER: (To the couple) Brethren, bow your heads and receive the blessing.
The bride and the groom bow their heads. The celebrant extends his right hand over them and prays:

CEL: May Almighty God bless you. May He enrich you with internal beauty and the gifts of the Holy Spirit. May Christ, the Head of the Church, be always your sovereign and protector. May He be your friend in all your doings, and tone up your life with all mental, physical and temporal well-being. May He help you receive gladly the children God may deign to bless you with and lead them in the path of holiness. And may He make you worthy to offer Him praise, worship and thanksgiving forever.

ALL: Amen.

(കുർബാനയുണ്ടെങ്കിൽ കാഴ്ചവയ്പിന്റെ ഗാനത്തോടെ കുർബാന തുടരുന്നു).

ശുശ്രൂഷി:  മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.

ദിവ്യരഹസ്യഗീതം

കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.

മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീഠേ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയൊടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ.

ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.

മിശിഹാ കർത്താവിൻ …

കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതനെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.

കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിനെ ദൈവം നമ്മുടെ സഹായിയും.

കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.

സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.

പകരം അനുസ്മരണ ഗീതം

കാര്‍മ്മി: താതനുമതുപോലാത്മജനും ദിവ്യ, റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയാകും, കന്യാമറിയത്തെ
സാദരമോര്‍ത്തീടാം, പാവനമീബലിയില്‍.

സമൂഹം: ആദിയിലേപ്പോല്‍, എന്നന്നേക്കും ആമ്മേനാമ്മേന്‍
സുതനുടെ പ്രേഷിതരേ, ഏകജ സ്നേഹിതരേ
ശാന്തി ലഭിച്ചിടുവാന്‍, നിങ്ങള്‍ പ്രാര്‍ത്ഥിപ്പിന്‍.

കാര്‍മ്മി: സര്‍വ്വരുമൊന്നായ്‌ പാടീടട്ടെ, ആമ്മേനാമ്മേന്‍
മാര്‍ത്തോമ്മായേയും, നിണസാക്ഷികളേയും
സല്‍ക്കര്‍മ്മികളേയും, ബലിയിതിലോര്‍ത്തീടാം.

സമൂഹം: നമ്മുടെ കൂടെ ബലവാനാകും, കര്‍ത്താവെന്നന്നേക്കും
രാജാവാം ദൈവം, നമ്മോടൊത്തെന്നും
യാക്കോബിന്‍ ദൈവം, നമ്മുടെ തുണയെന്നും.

കാര്‍മ്മി: ചെറിയവരെല്ലാം വലിയവരൊപ്പം, കാത്തുവസിക്കുന്നു
മൃതരെല്ലാരും നിന്‍, മഹിതോത്ഥാനത്തില്‍
ശരണം തേടുന്നു, ഉത്ഥിതരായിടുവാന്‍.

സമൂഹം:
തിരുസ്സന്നിധിയില്‍ ഹൃദയഗതങ്ങള്‍, ചൊരിയുവിനെന്നന്നേക്കും
നോമ്പും പ്രാര്‍ത്ഥനയും, പശ്ചാത്താപവുമായി
ത്രീത്വത്തെ മോദാല്‍, നിത്യം വാഴ്ത്തീടാം.
മദ്ബഹാ പ്രവേശനം

(കാര്‍മ്മികന്‍ മദ്ബഹായിലേക്കു തിരിഞ്ഞ് കുനിഞ്ഞ് താഴ്ന്ന സ്വരത്തില്‍)
കാര്‍മ്മി: കര്‍ത്താവായ ദൈവമേ, കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയ ത്തോടും വെടിപ്പാക്കപ്പെട്ട മനസ്സാക്ഷിയോടും കൂടെ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ച്‌ ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നില്ക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആദ്ധ്യാത്മികവും മാനുഷികവുമായ ബലികള്‍ യഥാര്‍ത്ഥ വിശ്വാസത്തോടെ അങ്ങേക്കര്‍പ്പിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യേണമേ.

(എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു. കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ച് ഉയർന്ന സ്വരത്തിൽ ചൊല്ലുന്നു).

വിശ്വാസപ്രമാണം

കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നേള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം, തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ ശക്തനാക്കട്ടെ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതനും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: കർത്താവേ, ആശീർവദിക്കണമേ. (ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )
എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

സമൂഹം: സകലത്തിന്റെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
(തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു)
ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

ശുശ്രൂഷി: സഹോദരരേ, മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.
(എല്ലാവരും സമാധാനം നൽകുന്നു)

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ +
നമ്മോടൊത്തുണ്ടാകട്ടെ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ

സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ

കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.
സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.

ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.

കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.

(അല്ലെങ്കിൽ)

കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ആഘോഷിക്കുകയും ചെയ്യുന്നു.

സമൂഹം:  ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.

കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത്  (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു. ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)

കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ഞങ്ങൾ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.

കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു)  എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ ശക്തനായ ദൈവമേ, സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ …. പാപ്പയ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ …. മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ … മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ …. മെത്രാനും പുരോഹിതന്മാർ, മ്ശംശാനാമാർ, സമർപ്പിതർ അല്മായ പ്രേക്ഷിതർ, ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും അങ്ങയുടെ കാരുണ്യത്തെ പ്രത്യാശപൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.

ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.

നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.
(തുടരുന്നു)
കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
(ബലിപീഠം ചുംബിക്കുന്നു)

കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അങ്ങയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

പകരം ഗാനം

കാര്‍മ്മി: പൂജ്യമായിടും നിന്റെ, നാമത്തിനാദരാൽ ഞങ്ങളർപ്പിക്കും.
സ്തോത്രവും സ്തുതി കീർത്തനങ്ങളും, ഇന്നു-മെപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേന്‍.

കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.

സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.

കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)
കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.

സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.

ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.

സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം. അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.

സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധരോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.

കാർമ്മി: കർത്താവായ ദൈവമേ കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, പ്രഭാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂഹം: ആമ്മേൻ

കാർമ്മി: സമാധാനം നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.

സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.

ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.

സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.

കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.

സമൂഹം: ഇപ്പോഴും എപ്പോഴും എന്നേക്കും. ആമ്മേൻ.

ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും അവിടുത്തെ രക്തം പാനം ചെയ്യാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.

കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിയും നിദാനമാകട്ടെ സകലത്തിന്റെയും നാഥാ എന്നേക്കും. ആമ്മേൻ.

സമൂഹം: ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്ക് കാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നിൽ വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിന്റെ ശരീരരക്തങ്ങളാൽ നിർമാർജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ നിന്നെ എതിരേൽക്കാനും സ്വർഗീയ ഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.

സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.

Concluding Prayers

CEL: Lord God, stretch out Your right hand of mercy upon this couple. Keep them in the shade of Your protection. O, God, Who blessed Abraham and Sarah, we thank You for the providence that bound them in indivisible unity. The Father, the Son and the Holy Spirit. Lord of all, forever.

ALL: Amen. Lord bless us.

CEL: Lord Christ, look favorably upon this couple. May the intercession of the Blessed Virgin Mary. our mother, and St Joseph, the head of the Holy Family, help them prosper in their family life. May the prayers of all the saints support them all the way. Lord of all, forever.

ALL: Amen. Lord bless us.

Final Blessing

CEL: Blessed be God. the merciful One. Who, out of His immense love, created humankind as male and female, and made them participate in the work of creation. May He, through the sacrament of holy matrimony, keep you in pure love and perfect dedication. May this sacrament empower you to offer your bodies that are members of the body of Christ and temples of the Holy Spirit, as a pleasing and living sacrifice to God. May God bless you with the gift of children. May your home prosper in a communion of prayers. May He fill your life with graces, and help your hopes and aspirations bloom. May He grant you lots of sincere friends to help you in need. May He make you worthy to offer Him praise, honor and thanksgiving in the heavenly bridal chamber. May God bless you, the newly wed, and all who have partaken in this sacred service. Now, always (+) (blesses all) and forever.

(Or Malayalam Song)

കാർമ്മി: അനന്തമാകും സ്നേഹത്താൽ
മനുജനെ സൃഷ്ടിച്ചഖിലേശൻ
ജീവിത സഖിയെ നല്കുന്നു
അവനെ വാഴ്ത്തി വണങ്ങീടാം

അബ്രാമിനെയും സാറയെയും
അവരുടെ സന്താനങ്ങളെയും
പരിപാലിച്ചൊരു കർത്താവേ
ഇവരെ കാത്തു നടത്തണമേ.

സമൂഹം: ആമ്മേൻ

കാർമ്മി: ഇവരുടെ ജീവിതമെന്നന്നും
ഐശ്വര്യപൂരിതമാക്കണമേ
ഇവരുടെയാശ പ്രതീക്ഷകളും
സഫലീകൃതമായ്ത്തീരണമേ.

സ്നേഹവും ശാന്തിയും പുലർന്നിടുവാൻ
ദൈവമേ ഇവരിൽ കനിയണമേ
സഹായമേകും സ്നേഹിതരേ
നല്കണമേ നിൻ കൃപയാലേ.

സമൂഹം: ആമ്മേൻ

കാർമ്മി: ഇന്നീ ബലിനിൻ സന്നിധിയിൽ
അർപ്പിച്ചവരാമഖിലർക്കും
നവദമ്പതിമാരിരുവർക്കും
ദൈവം വരനിര ചൊരിയട്ടെ.

കുരിശടയാളം വഴിയായ് നാം
സംരക്ഷിതരായ് തീരട്ടെ
മുദ്രിതരായി ഭവിക്കട്ടെ
ഇപ്പോഴും എപ്പോഴും എന്നേക്കും

സമൂഹം: ആമ്മേൻ

കാര്‍മ്മി: (താഴ്ന്നസ്വരത്തിൽ) വിശുദ്ധീകരണത്തിന്റെ ബലിപീഠമെ സ്വസ്തി. ഞങ്ങളുടെ കര്‍ത്താവിന്റെ കബറിടമെ സ്വസ്തി. നിന്നില്‍നിന്നു ഞാന്‍ സ്വീകരിച്ച കുര്‍ബ്ബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനി ഒരു ബലി അര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.

Offering to Mary
Presentation of Bouquet to Blessed Mother
“Ave Maria”

(ഗാനം)

നിത്യസഹായമാതേ,
പ്രാര്‍ത്ഥിക്കാ ഞങ്ങള്‍ക്കായ്‌ നീ
നിന്‍ മക്കള്‍ ഞങ്ങള്‍ക്കായ്‌ നീ,
പ്രാര്‍ത്ഥിക്ക സ്നേഹനാഥേ.

നീറുന്ന മാനസങ്ങള്‍,
ആയിരമായിരങ്ങള്‍
കണ്ണീരിന്‍ താഴ്‌വരയില്‍,
നിന്നിതാ കേഴുന്നമ്മേ.

കേള്‍ക്കണേ രോദനങ്ങള്‍,
നല്കണേ നല്‍വരങ്ങള്‍
നിന്‍ ദിവ്യ സൂനുവിങ്കല്‍,
ചേര്‍ക്കണേ മക്കളേ നീ.

നിത്യസഹായമാതേ …

Barumarium

(In accordance with Knanaya custom, Barumariam is an Aramaic song sung by the priests just after the wedding and Holy Mass. The priests pray to Jesus, the son of Mary, for the new couple and bless them in the name of Jesus. Barumariam in Aramaic means son of Mary (Jesus).

(നവദമ്പതികൾ തിരിച്ചെത്തിയശേഷം കാർമ്മികരും ഗായക സംഘവും രണ്ടു ഗണമായി ആലപിക്കുന്നു).

ബറുമറിയം (സുറിയാനി)

ബറുമറിയം ബറുമറിയം
ബറ് ആലാഹാ ദ്‌യെൽദസ് മറിയം

ഹാവീ കൗക്ക്വേ ബറുമറിയം
അക്നീ വിയൂസാ ബറുമറിയം

കന്തെശ് മയ്യാ ബറുമറിയം
ബ് മാമ്മോദീസേ ബറുമറിയം

ഏകൽ പെസഹാ ബറുമറിയം
അംതൽ മീദാവ് ബറുമറിയം

ശന്തർ റൂഹാ ബറുമറിയം
പാറേക്ക് ലേത്താ ബറുമറിയം

ല്ലാലം ആൽമീൻ ബറുമറിയം
ആമ്മേനുവാമ്മേൻ ബറുമറിയം

കാർമ്മി: ബ്രുക്സേ ഓലൈഹാ ആവാംസെ ആഹീദ്‌ക്കോൽ
ഉദവ്‌റാ വദ് റൂഹാദ്ക്കുദ്‌ശാ നഹ്ത്താ അലൈക്കോൽ
ഉപയ്ശബ് ലെസ്‌ഹോൻ ലാലം + ആൽമീൻ.

ഗായകർ: ആ … ആൽമീൻ

(കാർമികൻ നവദമ്പതികളെ ആശീർവദിച്ചശേഷം വിശുദ്ധ ജലം തളിക്കുന്നു).

ബറുമറിയം (മലയാളം)

സർവേശ സൂനു, കന്യകതൻ സൂനു
ദൈവാനുഗ്രഹമേകട്ടേ, നിങ്ങൾക്കെന്നും

ദൈവമാതാവിൽ ജാതനാമീശോ
ദൈവാനുഗ്രഹമേകട്ടേ, നിങ്ങൾക്കെന്നും

ത്യാഗത്തിൽ വേദികയിൽ ജീവൻ ബലിചെയ്തു
മിശിഹാ നിങ്ങൾക്കേകിടട്ടേ, ദിവ്യാനുഗ്രഹമെന്നും

വിജയത്തിൻ പൊൻ‌കൊടിയാൽ സ്ലീവായെ തീർത്തവൻ
മിശിഹാ നിങ്ങൾക്കേകിടട്ടേ, ദിവ്യാനുഗ്രഹമെന്നും

(The Celebrant blesses the couple and sprinkles them with Holy Water).

Share This

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .